Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Experts

വിദേശ വിദഗ്ധർക്ക് വീസ നിയമങ്ങൾ ലളിതമാക്കി ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​നെ​​​ത്തു​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രും സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്ക് വീ​​​സ നി​​​യ​​​മ​​​ങ്ങ​​​ൾ ല​​​ളി​​​ത​​​മാ​​​ക്കി ഇ​​​ന്ത്യ.

മെ​​​ഷീ​​​ൻ ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​ൻ, ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന, പ​​​രി​​​ശീ​​​ല​​​നം, പ്ലാ​​​ന്‍റ് രൂ​​​പ​​​ക​​​ല്പ​​​ന എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ഉ​​​ത്പാ​​​ദ​​​ന​​​സം​​​ബ​​​ന്ധ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തു​​​ന്ന വി​​​ദ​​​ഗ്ധ​​​ർ​​​ക്കാ​​​ണു വീ​​​സ ഇ​​​ള​​​വ്.

യ​​​ന്ത്ര ഇ​​​റ​​​ക്കു​​​മ​​​തി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്പാ​​​ദ​​​ന​​​രം​​​ഗ​​​ത്തെ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ചൈ​​​ന​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ലി​​​യ ഊ​​​ർ​​​ജ​​​മാ​​​ണ് പു​​​തി​​​യ വീ​​​സ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ ല​​​ഘൂ​​​ക​​​ര​​​ണം. ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രെ ക്ഷ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ്പോ​​​ണ്‍സ​​​ർ​​​ഷി​​​പ്പ് ക​​​ത്തു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യൊ​​​രു ഓ​​​ണ്‍ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലും കേ​​​ന്ദ്രം വി​​​ക​​​സി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫാ​​​ക്‌​​​ട​​​റി ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​ൻ, ക​​​മ്മീ​​​ഷ​​​നിം​​​ഗ്, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി എ​​​ന്നീ ഉ​​​ത്പാ​​​ദ​​​ന​​​രം​​​ഗ​​​ത്തെ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി, പ്ര​​​ത്യേ​​​കി​​​ച്ച് ചൈ​​​നീ​​​സ് യ​​​ന്ത്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ച ഫാ​​​ക്‌​​​ട​​​റി​​​ക​​​ളി​​​ൽ ചൈ​​​നീ​​​സ് വി​​​ദ​​​ഗ്ധ​​​രെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ 2020ലെ ​​​ഗാ​​​ൽ​​​വ​​​ൻ താ​​​ഴ്‌വര സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഇ​​​ന്ത്യ വീ​​​സ നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ടു​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​ൻ വീ​​​സ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ചി​​​ല ക​​​ന്പ​​​നി​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ൽ ഇ-​​​വീ​​​സ ല​​​ഭി​​​ക്കും.

ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ടൂ​​​റി​​​സം, ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വീ​​​സ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ന​​​വം​​​ബ​​​ർ 26ന് ​​​കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള വീ​​​സ അ​​​പേ​​​ക്ഷ​​​ക​​​ൾ ഈ​​​മാ​​​സം 22 മു​​​ത​​​ൽ വീ​​​ണ്ടും സ്വീ​​​ക​​​രി​​​ച്ചു​​​തു​​​ട​​​ങ്ങു​​​മെ​​​ന്ന് ചൈ​​​നീ​​​സ് അം​​​ബാ​​​സ​​​ഡ​​​റും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​രം വീ​​​സ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള ഇ​​​ള​​​വു​​​ക​​​ൾ.

Latest News

Up